
മലപ്പുറം:കേരള കളരിക്കുറുപ്പ് കളരി പണിക്കർ സംഘം ജില്ലാ സമ്മേളനം നാളെ പെരിന്തൽമണ്ണ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ ചേരും. പ്രതിനിധി സമ്മേളനം രാവിലെ 10ന് സംസ്ഥാന രക്ഷാധികാരി വി.കെ. വിശ്വനാഥൻ പണിക്കർ ഉദ്ഘാടനം ചെയ്യും.
ഉച്ചക്ക് രണ്ടിന് നടക്കുന്ന പൊതു സമ്മേളനം സംസ്ഥാന പ്രസിഡന്റ് മണിക്കുറുപ്പ് മരത്താക്കര ഉദ്ഘാടനം ചെയ്യും.ജില്ലാ പ്രസിഡന്റ് വി.കെ ശ്രീനിവാസൻ അദ്ധ്യക്ഷത വഹിക്കും. സംഘടനയിലെ മുതിർന്ന പൗരൻമാരെയും പരീക്ഷകളിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കളെയും സമ്മേളനത്തിൽ അനുമോദിക്കും.