d

മ​ല​പ്പു​റം​:​ ​എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​യു​ടെ​ ​കീ​ഴി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​മ​ത​ ​ക​ലാ​ല​യ​ ​വി​ദ്യാ​ർ​ത്ഥി​ ​കൂ​ട്ടാ​യ്മ​യാ​യ​ ​ത്വ​ല​ബ​ ​വിം​ഗി​ന്റെ​ ​ആ​റാ​മ​ത് ​ത്വ​ല​ബാ​ ​സ​മ്മേ​ള​ന​ത്തി​ന് ​നാ​ളെ​ ​പെ​രി​ന്ത​ൽ​മ​ണ്ണ​ ​എം.​ഇ.​എ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​കോ​ളേ​ജി​ൽ​ ​തു​ട​ക്ക​മാ​വും.​ ​
ശ​നി,​ ​ഞാ​യ​ർ​ ​ദി​വ​സ​ങ്ങ​ളി​ലാ​യി​ ​ന​ട​ക്കു​ന്ന​ ​പ​രി​പാ​ടി​യി​ൽ​ ​കേ​ര​ള,​ ​ക​ർ​ണാ​ട​ക,​ ​ത​മി​ഴ്നാ​ട്,​ ​ല​ക്ഷ​ദ്വീ​പ് ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​നി​ന്നു​ള്ള​ ​ആ​യി​ര​ത്തോ​ളം​ ​പ്ര​തി​നി​ധി​ക​ൾ​ ​പ​ങ്കെ​ടു​ക്കും.​ ​ത​ത്വ​ചി​ന്ത,​ ​വൈ​ദ്യം,​ ​ഗോ​ള​ശാ​സ്ത്രം,​ ​ന​വ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ ​തു​ട​ങ്ങി​യ​ ​വി​ഷ​യ​ങ്ങ​ളി​ൽ​ ​പ്ര​മു​ഖ​ർ​ ​ക്ലാ​സെ​ടു​ക്കും.​ ​പ​ത്ത് ​സെ​ഷ​നു​ക​ളാ​യാ​ണ് ​സ​മ്മേ​ള​നം​ ​ന​ട​ക്കു​ക.​ ​