
മലപ്പുറം: യു.കെയിലെ ഡിഗ്രി പഠനവും സാദ്ധ്യതകളും സംബന്ധിച്ച് എ.ഐ ഇന്റർനാഷണൽ കോളേജും എഡ്യൂക്കേഷൻ കമ്പനിയായ ഗ്രാഡ്യൂവേറ്ററും സംയുക്തമായി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി സെമിനാർ സംഘടിപ്പിക്കും. ഈ മാസം 12ന് മലപ്പുറം എ.ഐ ഇന്റർനാഷണൽ കോളേജിൽ നടക്കുന്ന സെമിനാറിൽ രജിസ്‌ട്രേഷനായി 8943131999, 9207675508 ബന്ധപ്പെടാം. സെമിനാറിൽ വിദേശ സർവകലാശാലകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുമെന്ന് വാർത്താസമ്മേളനത്തിൽ സംഘാടകരായ ഡോ.അജയ്, അൻഷിദ്, വിസ്മയ അറിയിച്ചു.