d


മഞ്ചേരി : ഗാർഹിക പീഡന,​ സ്ത്രീധന നിരോധന ദിനാചരണത്തിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പും പി .സരോജിനി അമ്മ സ്മാരക മഹിളാ സമാജവും സംയുക്തമായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. മഞ്ചേരി മുനിസിപ്പൽ കൗൺസിൽ ഹാളിൽ നടന്ന പരിപാടി നഗരസഭാദ്ധ്യക്ഷ വി.എം. സുബൈദ ഉദ്ഘാടനം ചെയ്തു. ലീഗൽ കൗൺസിലർ കെ.കെ. രാധികയും എഫ്.സി.സി കൗൺസിലർ ടി. അശ്വതി ക്ലാസെടുത്തു. കെ.കെ. റഷീദ സ്വാഗതവും എം. പ്രീത നന്ദിയും പറഞ്ഞു.