fffffff
.

മലപ്പുറം: പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയുടെ വിദൂര വിദ്യാഭ്യാസ കോഴ്സുകളിലേക്ക് ഈ മാസം 20 വരെ അപേക്ഷിക്കാം. ബി.എ കോഴ്സുകളായ ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ,​ ഇംഗ്ലീഷ്,​ എക്കണോമിക്സ്,​ സോഷ്യോളജി,​ പൊളിറ്റിക്കൽ സയൻസ്,​ ഹിസ്റ്ററി,​ ബി.കോം,​ ബി.ബി.എ,​ പി.ജി കോഴ്സുകളിലേക്കും എം.ബി.എ മാർക്കറ്റിംഗ്,​ ടൂറിസം,​ ഇന്റർനാഷണൽ ബിസിനസ്,​ ഹോസ്പിറ്റൽ മാനേജ്മെന്റ്,​ ഓപ്പറേഷൻ ആന്റ് സപ്ലെ ചെയിൻ മാനേജ്മെന്റ് എന്നിവയിലേക്കുമാണ് അഡ്മിഷൻ ആരംഭിച്ചിട്ടുള്ളത്. അഡ്മിഷന് തിരൂർ ബസ് സ്റ്റാന്റിന് സമീപം റിംഗ് റോഡിൽ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി സ്പോട്ട് അഡ്മിഷൻ സെന്ററിൽ നേരിട്ടെത്താം. കൂടുതൽ വിവരങ്ങൾക്ക് 0494 2420004,​ 9526513344.