malappuarm
ചർച്ചാ സംഗമം സംസ്ഥാന പ്രസിഡന്റ് പി.വി.റഹ്മാബി ഉദ്ഘാടനം ചെയ്യുന്നു.

മലപ്പുറം: ജമാഅത്തെ ഇസ്‌ലാമിയുടെ നേതൃത്വത്തിൽ ഈമാസം 15 വരെ സംസ്ഥാന തലത്തിൽ നടത്തുന്ന കാമ്പയിന്റെ ഭാഗമായി വനിതാ വിഭാഗം ജില്ലാ കമ്മിറ്റി മുനിസിപ്പൽ ഹാളിൽ ചർച്ചാ സംഗമം സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് പി.വി.റഹ്മാബി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസി‌ഡന്റ് പി. ഫാത്തിമ അദ്ധ്യക്ഷത വഹിച്ചു. ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് ഷിഫാന ബിൻത് സുബൈർ, ഫ്രറ്റേണിറ്റി സംസ്ഥാന സമിതി അംഗം ഷമീമ സക്കീർ. കെ.എ.സാഹിറ,​ ടി.കെ.ജമീല, ജമീല വാഴക്കാട്, കെ.കെ.സുഹ്റ,​ മുഹ്സിന ജഹാൻ,​ പി.യു.ഫഹ്മിദ സംസാരിച്ചു.