
പെരിന്തൽമണ്ണ: കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർ കോളേജിയേറ്റ് വുമൺസ് ബാസ്‌കറ്റ് ബോൾ ചാമ്പ്യൻഷിപ്പ് പെരിന്തൽമണ്ണ ചെറുകര എസ്.എൻ.ഡി.പി കോളേജിൽ നടന്നു. യൂണിവേഴ്സിറ്റിക്ക് കീഴിലെ വിവിധ കോളേജുകളിലെ 15 ഓളം വരുന്ന ടീമുകൾ തമ്മിൽ വാശിയേറിയ പോരാട്ടം നടന്നു. ഫൈനലിൽ പ്രൊവിഡൻസ് വുമൺസ് കോളേജ് കോഴിക്കോടിനെ പരാജയപ്പെടുത്തി ഇരിഞ്ഞാലക്കുട സെന്റ് ജോസഫ് കോളേജ് വിജയികളായി. മൂന്നാം സ്ഥാനം ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുടയും നാലാം സ്ഥാനം ഗവ.കോളേജ് ഫിസിക്കൽ എഡ്യുക്കേഷൻ കോഴിക്കോടും നേടി. കോളേജ് പ്രിൻസിപ്പൽ ഡോ. പി.കെ.ജഗന്നാഥന്റെ അദ്ധ്യക്ഷതയിൽ പെരിന്തൽമണ്ണ മുനിസിപ്പൽ ചെയർമാൻ പി. ഷാജി മത്സരം ഉദ്ഘാടനം ചെയ്തു. പെരിന്തൽമണ്ണ എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് പാറക്കോട്ടിൽ നാരായണൻ (ഉണ്ണി), എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി വാസു കോതറയിൽ, കായികാദ്ധ്യാപകൻ വിപിൻദാസ് എന്നിവർ പ്രസംഗിച്ചു.