muslim-league

മലപ്പുറം: ഗവർണറുടെ എതിർപ്പ് പോലും അവഗണിച്ച് മുഖ്യമന്ത്രി ഏകപക്ഷീയമായ തീരുമാനങ്ങളാണ് എടുക്കുന്നതെന്നും വലിയ ഭരണഘടനാ പ്രതിസന്ധിയാണ് സംസ്ഥാനം നേരിടുന്നതെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം മാദ്ധ്യമങ്ങളോട് പറഞ്ഞു. എന്തിനാണ് കണ്ണൂർ വി.സിയെ നിയമിക്കാൻ മുഖ്യമന്ത്രി നിർബന്ധിതനാകുന്നത്?. പാ‌ഠപുസ്തകത്തിൽ സംഘപരിവാർ രചനകൾ ഉൾപ്പെടുത്താനുള്ള വി.സിയുടെ ശ്രമത്തിനെതിരെ എസ്.എഫ്.ഐ അടക്കം സമരം ചെയ്തിരുന്നു. ലീഗ് ആരാണെന്ന് ചോദിച്ച മുഖ്യമന്ത്രിയോട് ചോദിക്കാനുള്ളത് നിങ്ങൾ കമ്മ്യൂണിസ്റ്റ് ആണോ ,​ ഇത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നയമാണോ എന്നാണെന്നും അദ്ദേഹം പറഞ്ഞു.