ccccccc
.


പെ​രി​ന്ത​ൽ​മ​ണ്ണ​:​ ​കേ​ര​ള​ ​ആം​ ​റ​സ്‌​ലിം​ഗ് ​അ​സോ​സി​യേ​ഷ​ൻ​ ​തൃ​ശൂ​ർ​ ​വി.​കെ.​എ​ൻ.​മേ​നോ​ൻ​ ​ഇ​ൻ​ഡോ​ർ​ ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​സം​ഘ​ടി​പ്പി​ച്ച​ 44ാ​മ​ത് ​സം​സ്ഥാ​ന​ ​പ​ഞ്ച​ഗു​സ്തി​ ​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ​ ​ഇ​ടം​കൈ,​ ​വ​ലം​കൈ​ ​വി​ഭാ​ഗ​ങ്ങ​ളി​ൽ​ ​(​സീ​നി​യ​ർ​ ​വ​നി​ത​-80​ ​കി​ലോ​)​ ​ര​ണ്ടാം​സ്ഥാ​നം​ ​നേ​ടി​ ​പ​രി​യാ​പു​രം​കാ​രി​ ​റോ​സ് ​മ​രി​യ.​ ​ജ​നു​വ​രി​യി​ൽ​ ​ഝാ​ർ​ഖ​ണ്ഡി​ൽ​ ​ന​ട​ക്കു​ന്ന​ ​ദേ​ശീ​യ​ ​മ​ത്സ​ര​ത്തി​ൽ​ ​റോ​സ് ​മ​രി​യ​ ​കേ​ര​ള​ത്തെ​ ​പ്ര​തി​നി​ധീ​ക​രി​ച്ചു​ ​മ​ത്സ​രി​ക്കും.അ​ങ്ങാ​ടി​പ്പു​റം​ ​പ​രി​യാ​പു​രം​ ​മ​രി​യ​ൻ​ ​സ്‌​പോ​ർ​ട്സ് ​അ​ക്കാ​ദ​മി​ ​അം​ഗ​മാ​യ​റോസ് മരിയപ​രി​യാ​പു​രം​ ​സെ​ന്റ് ​മേ​രീ​സ് ​എ​ച്ച്.​എ​സ്.​എ​സി​ലെ​ ​പൂ​ർ​വ​വി​ദ്യാ​ർ​ത്ഥി​യാണ്.
​തി​രു​വ​ന​ന്ത​പു​രം​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​കോ​ളേ​ജി​ലെ​ ​ബി​രു​ദ​ ​വി​ദ്യാ​ർ​ത്ഥി​യു​മാ​ണ്.​ ​പ​രി​യാ​പു​രം​ ​പു​തു​പ്പ​റ​മ്പി​ൽ​ ​സ​ജി​യു​ടെ​യും​ ​ബി​ന്ദു​വി​ന്റെ​യും​ ​മ​ക​ളാ​ണ്.