 
പെരിന്തൽമണ്ണ: യംഗ് മെൻ ക്രിസ്ത്യൻ അസോസിയേഷന്റെ (വൈ.എം.സി.എ) നേതൃത്വത്തിൽ പെരിന്തൽമണ്ണ മേഖലയിലെ മുഴുവൻ ക്രിസ്ത്യൻ ദേവാലയങ്ങളെയും പങ്കെടുപ്പിച്ച് സംയുക്ത ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. പെരിന്തൽമണ്ണ പ്രസന്റേഷൻ സ്‌കൂളിൽ വൈ.എം.സി.എ സബ് റീജിയിണൽ ചെയർമാൻ എം.സി.മാത്തുക്കുട്ടി ഉദ്ഘാടനം ചെയ്തു. പെരിന്തൽമണ്ണ വൈ.എം.സി.എ പ്രസിഡന്റ് ഫാ.ജോർജ് പുത്തൻചിറ അദ്ധ്യക്ഷത വഹിച്ചു. അധ്യക്ഷനൊപ്പം മലബാർ ബൈബിൾ ഫെലോഷിപ് ഡയറക്ടർ റവ.ഡോ. ജോൺസൺ തേക്കടയിൽ, നജീബ് കാന്തപുരം എം.എൽ.എ എന്നിവർ ചേർന്ന് ക്രിസ്മസ് കേക്ക് മുറിച്ചു. വൈ.എം.സി.എ സെക്രട്ടറി റവ. ജെ.വിക്ടർ, രക്ഷാധികാരി ഫാ.പി.എസ്.തോമസ്, കൺവീനർ ഷിബു ചെറിയാൻ തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ ദേവാലയങ്ങളിൽ നിന്നുള്ള പതിനഞ്ചോളം സംഘങ്ങൾ കരോൾ ഗാനങ്ങൾ ആലപിച്ചു.