d

മലപ്പുറം: ബൈജു സി.പിയുടെ 'ഭൂമിയിലെ ഉറവകൾ' എന്ന കവിതാ പുസ്തകത്തിന്റെ പ്രകാശനവും കാവ്യോത്സവവും 17ന് ഉച്ചക്ക് ശേഷം 2.30ന് മലപ്പുറം പ്രസ് ക്ലബ്ബ് ഹാളിൽ നടക്കും. ആലങ്കോട് ലീലാകൃഷ്ണൻ പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് ഷംസുദ്ധീൻ മുബാറക്കിന് നൽകി പുസ്തക പ്രകാശനം നിർവഹിക്കും. കാവ്യോത്സവം കവിയും പത്രപ്രവർത്തകനുമായ പി.എ.നിസാമുദ്ധീൻ നിർവ്വഹിക്കും. ഡോ.സന്തോഷ് വള്ളിക്കാട് അധ്യക്ഷത വഹിക്കും. ഡോ.എസ്.സഞ്ജയ് പുസ്തക പരിചയം നടത്തും.കാവ്യോത്സവത്തിൽ കവികൾ സ്വന്തം കവിതകൾ അവതരിപ്പിക്കും. അനിൽ കുറുപ്പൻ,​ അബ്ദുൽ വാഹിദ് തവള്ളേങ്ങൽ ശൈലൻ, സീന ശ്രീവൽസൻ, വി.എസ് ശ്രുതി ,സജിത്ത് പെരിന്തൽമണ്ണ പങ്കെടുക്കും.