d
എസ്എഫ്‌ഐ വണ്ടൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം

വണ്ടൂർ: സ്വകാര്യ ബസുകളുടെ വിദ്യാർത്ഥികളോടുളള ക്രൂരത അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്‌ഐ വണ്ടൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനവും കൂട്ടായ്മയും സംഘടിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ.മുസമ്മിൽ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ജെ.പി.അനുരാഗ് അദ്ധ്യക്ഷത വഹിച്ചു. ഇതിനോടകം തന്നെ പല സ്വകാര്യ ബസുകളും വിദ്യാർത്ഥികളിൽ നിന്ന് അമിത ചാർജ് ഇടാക്കുകയും യാത്ര ചെയ്യേണ്ട സ്റ്റോപ്പുകളിൽ അല്ലാതെ ഇറക്കുകയും, ബസ്സ് സ്റ്റാർട്ട് ചെയ്തതിന് ശേഷം മാത്രം വിദ്യാർത്ഥികളെ കയറാൻ അനുവദിക്കുന്നുള്ളൂ എന്ന പരാതിയും ഉയർന്ന് വന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇത്തരം പ്രവർത്തനങ്ങൾ ഇല്ലാതാക്കുന്നതിനും വിദ്യാർത്ഥികളുടെ ബസ് യാത്ര സുഖമമാക്കുന്നതിനായി പൊലീസിന്റെയും മറ്റു അധികൃതരുടെയും ഭാഗത്ത് നിന്നും ജാഗ്രതയോട് കൂടി ഇടപെടൽ ഉണ്ടാവണമെന്ന് എസ്.എഫ്.ഐ ആവശ്യപ്പെട്ടു. ഏരിയാ സെക്രട്ടറി കെ. നിംഷാജ്, ലോക്കൽ സെക്രട്ടറി രാഹുൽ തുടങ്ങിയവർ പങ്കെടുത്തു. വണ്ടൂരിൽ കഴിഞ്ഞ ദിവസം സ്വകാര്യ ബസ് ദേഹത്ത് കയറി പ്ലസ്ടു വിദ്യാർത്ഥി മരണപ്പെട്ടിരുന്നു.