ചുങ്കത്തറ: ചുങ്കത്തറ പെരുമ്പിലാട് ബദൽ സ്‌കൂളിൽ അമൽ കോളേജ് ഇംഗ്ലീഷ് വിഭാഗത്തിലെയും ഇ നിലമ്പൂർ എന്ന എൻ.ജി.ഒയുടെയും സംയുക്ത ആഭിമുഖ്യത്തിൽ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് ഭാഷാ പരിജ്ഞാന പരിപാടി തുടങ്ങി. പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. പി.എം.അബ്ദുൽ സാക്കിർ ഉദ്ഘാടനം ചെയ്തു. ഇ.നിലമ്പൂർ ഫൗണ്ടർ അൽത്താഫ് വിദ്യാർഥികളുമായി സംവദിച്ചു. അമൽ കോളേജിലെ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ മുനീർ അഗ്രഗാമി മുഖ്യാതിഥിയായി. പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ബദൽ സ്‌കൂളിൽ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികളുടെയും വ്യക്തിത്വ വികസനം, പഠനം, ഇംഗ്ലീഷ് ഭാഷയിൽ ഉള്ള കഴിവ് എന്നിവ പ്രത്യേക പരിശീലനത്തിലൂടെ വികസിപ്പിക്കുന്ന തോടൊപ്പം വിദ്യാർത്ഥികൾക്ക് ജീവിത വിജയത്തിന് ഉതകുന്ന പ്രത്യേക പരിപാടികളും എൻലൈവൻ ലക്ഷ്യം വയ്ക്കുന്നുണ്ട്.ഇംഗ്ലീഷ് വിഭാഗത്തിലെ അദ്ധ്യാപകരും അവസാന വർഷ ബിരുദ വിദ്യാർത്ഥികളുമാണ് പദ്ധതി നടപ്പിലാക്കുന്നതിൽ മുഖ്യ പങ്കു വഹിക്കുക.
ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ശിഹാബുദ്ദീൻ സി. അധ്യക്ഷനായ പരിപാടിയിൽ പ്രോഗ്രാം കോഡിനേറ്റർ കെ.സിനി, ഡോ.ജാഫർ സാദിഖ്, സുഹാന മെഹർ, ഡോ. ഷമീമ, ആസിയ ഷഹനാസ്, സർനാം, ആദിൽ പ്രസംഗിച്ചു.