 
പെരിന്തൽമണ്ണ: പുഴക്കാട്ടിരി മണ്ണുംകുളം പോത്തുപൂട്ട് കമ്മിറ്റിയുടെയും റൈസിംഗ് സ്റ്റാർ ആർട്സ് ആന്റ് സ്‌പോർട്സ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ പോത്ത് പൂട്ട് മത്സരം സംഘടിപ്പിച്ചു. നിർധനരായ രോഗികളെ സഹായിക്കുന്നതിന് ആവശ്യമായ ഫണ്ട് ശേഖരണാർത്ഥമാണ് പോത്ത് പൂട്ട് സംഘടിപ്പിച്ചത്. 70 ജോഡി കന്നുകൾ പങ്കെടുത്ത ആവേശകരമായ മത്സരത്തിൽ കെ.വി ഗ്രൂപ്പ് മുടപ്പക്കാട് ഒന്നാം സ്ഥാനം കരസ്ഥമാക്കി. പി.കെ.കുഞ്ഞുട്ടി മൂർക്കനാട് രണ്ടാംസ്ഥാനവും പുതുവള്ളി അലി കരേക്കാട് മൂന്നാംസ്ഥാനവും ജബൽ ഗ്രൂപ്പ് ചിരട്ടാമല നാലാം സ്ഥാനവും കുണ്ടുകണ്ടൻ നാസർ മങ്കട കൂട്ടിൽ അഞ്ചാം സ്ഥാനവും കരസ്ഥമാക്കി. മത്സരങ്ങൾക്ക് പോത്ത് പൂട്ട് കമ്മിറ്റി ഭാരവാഹികളായ ജബൽ ഗ്രൂപ്പ് അസീസ് ഹാജി ചീരട്ടാമല, പ്രാന്തിക്കൽ ഉണ്ണി പുഴക്കാട്ടിരി, പന്തപുലാക്കൽ വിനു മണ്ണുംകുളം, ക്ലബ് ഭാരവാഹികളായ ശരീഫ് കെ.പി, സനൂപ്, ശ്രീനിവാസൻ, ജാബിർ, ഫാസിൽ നേതൃത്വം നൽകി.