മഞ്ചേരി: കർഷക ക്ഷേമനിധി പെൻഷൻ നടപ്പിലാക്കുന്ന ഇടതു സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും കർഷക സമൂഹം എക്കാലത്തും നന്ദിയോടെ സ്മരിക്കുമെന്ന് മാത്യു സെബാസ്റ്റ്യൻ. കർഷക സംഘം മഞ്ചേരി ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ദേശീയ കർഷക അവാർഡ് ജേതാവും കർഷക സംഘം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ അദ്ദേഹം.
കർഷക പ്രക്ഷോഭത്തിനിടെ ജീവത്യാഗം ചെയ്തവരുടെ കുടുബങ്ങളെ രാജ്യം ദത്തെടുക്കണമെന്നും ആശ്രിതർക്ക് അടിയന്തിര ധനസഹായം നൽകണമെന്നും തെറ്റായ നിയമനിർമാണത്തിലൂടെ കർഷകരെ സമരത്തിലേക്ക് തള്ളിവിട്ട നരേന്ദ്ര മോദിക്കും ബി.ജെ.പി സർക്കാരിനും അതിന് ഉത്തരവാദിത്വമുണ്ടെന്നും കൺവെൻഷൻ അഭിപ്രായപ്പെട്ടു.
ചോലക്കൽ കമ്യൂണിറ്റി ഹാളിൽ ചേർന്ന കൺവെൻഷൻ ഏരിയാ കമ്മറ്റി പ്രസിഡന്റ് സുരേഷ് പുൽപ്പറ്റ അദ്ധ്യക്ഷത വഹിച്ചു. ക്ലീറ്റസ് മുഖ്യപ്രഭാഷണം നടത്തി. അസൈൻ കാരാട്, കെ ഹരിദാസൻ, ടി.സലാം പ്രസംഗിച്ചു.