s
ബാഡ്മിന്റൺ ടൂർണമെന്റിൽ ജേതാക്കളായ എം.ടി.അഹമ്മദ് ബാസിൽ മുഹമ്മദ് ഷരീഫ് എന്നിവർ

മലപ്പുറം: അദ്ധ്യാപക സംഘടനകളായ കെ.എസ്.ടി.യു, കെ.പി.എസ്.ടി.എ എന്നിവർ ഉപജില്ലാ തലത്തിൽ അദ്ധ്യാപകർക്കായി സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റിൽ വള്ളുവമ്പ്രം എ.എം.യു.പി സ്‌കൂൾ ജേതാക്കളായി. എം.ടി.അഹമ്മദ് ബാസിൽ - മുഹമ്മദ് ഷരീഫ് ടീമാണ് രണ്ട് മത്സരങ്ങളിലും ജേതാക്കളായി ഇരട്ടക്കിരീടം നേടിയത്. കെ.എസ്.ടി.എ സംഘടിപ്പിച്ച ഉപജില്ലാ ബാഡ്മിന്റണിൽ ഇവർ റണ്ണർഅപ് കിരീടവും നേടി.