
വണ്ടൂർ: നടൻ ഇന്നസെന്റ് ഇന്ന് തിരുവാലിയിൽ. തിരുവാലി പാലിയേറ്റീവ് ധനശേഖരണ പ്രചരണ പരിപടികളുടെ ഭാഗമായി സുരേഷ് കോട്ടോല സംവിധാനം ചെയ്ത രണ്ട് ഷോർട്ട് ഫിലിമുകൾ പ്രകാശം ചെയ്യാനാണ് അദ്ദേഹം മലയോര മേഖലയിലെത്തുന്നത്.
ഷെയ്ഡ്, സപ്പോർട്ട് എന്നീ രണ്ട് ഹൃസ്വചിത്രങ്ങളാണ് തിരുവാലി എം.ബി ഓഡിറ്റോറിയത്തിൽ ഇന്ന് രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ ഇന്നസെന്റ് ചടങ്ങിൽ പ്രകാശനം ചെയ്യുക. തുടർന്ന് ചിത്രങ്ങളുടെ പ്രദർശനവും നടക്കും. സിനിമാ താരം വിനോദ് കോവൂർ ചടങ്ങിൽ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ സംവിധായകൻ സുരേഷ് കോട്ടോല, പ്രൊഡക്ഷൻ കൺട്രോളർ ഷൗക്കത്ത് വണ്ടൂർ, ശ്യാം രാജ് പങ്കെടുത്തു.