 
വണ്ടൂർ: കഴിഞ്ഞ വെള്ളിയാഴ്ച്ച വണ്ടൂർ മണലിമ്മൽപ്പാടം ബസ് സ്റ്റാപ്പിൽ സ്വകാര്യ ബസിന്റെ മുൻചക്രം കയറി വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ഒളിവിലായിരുന്ന ബസ് ഡ്രൈവർ കാരാട് സ്വദേശി ഓച്ചിറ ഹൗസിൽ ഷഹീം (29 ) പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇയാൾക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തിരുന്നു.
കെ.പി ബ്രദേഴ്സ് എന്ന ബസിന്റെ മുൻചക്രം കയറി മേലെ കാപ്പിച്ചാലിൽ എലമ്പ്ര ശിവദാസന്റെ മകനും, മമ്പാട് ജി.വി.എച്ച്.എസ്.എസിൽ പ്ലസ്ടുവിന് പഠിക്കുന്ന നിധിൻ ആണ് മരിച്ചത്. ബസ് അമിത വേഗതയിൽ ട്രാക്കിലേക്ക് പ്രവേശിച്ചപ്പോൾ നിധിന് പെട്ടെന്ന് മാറാൻ കഴിഞ്ഞില്ല. ട്രാക്കിലേക്ക് വീണ നിധിന്റെ ശരീരത്തിലൂടെ ബസിന്റെ മുൻചക്രം കയറുകയായിരുന്നു. നിധിൻ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചിരുന്നു. ഷഹീമിനെ പെരിന്തൽമണ്ണ കോടതി റിമാന്റ് ചെയ്തു