 
എടപ്പാൾ: എടപ്പാൾ ഹോസ്പിറ്റലിൽ നിർമ്മിച്ച മേഖലയിലെ ആദ്യ 100 കെഡബ്ല്യുഎ സോളാർ പാനലിന്റെ സ്വിച്ച് ഓൺ കർമ്മം എടപ്പാൾ ഹോസ്പിറ്റൽ പ്രൈവറ്റ് ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.ഗോപിനാഥനും മാനേജിംഗ് ഡയറക്ടർ ചിത്ര ഗോപിനാഥനും ചേർന്ന് നിർവഹിച്ചു. നാഷണൽ എനർജി കൺസർവേഷൻ ദിനത്തിലായിരുന്നു സമർപ്പണം. ഡയറക്ടർമാരായ ഡോ. പി.എം.വിശ്വനാഥൻ, വത്സല പിഷാരടി, ജനറൽ മാനേജർ ദേവരാജൻ പള്ളിപ്പാട്, ഓപ്പറേഷൻ മാനേജർ ജ്യോതി ബാലകൃഷ്ണൻ സംസാരിച്ചു. ദിവസവും ഏകദേശം 400 യൂണിറ്റ് വൈദ്യുതി നിർമ്മിക്കാൻ കഴിയുന്ന സോളാർ പാനലുകളാണ് ഹോസ്പിറ്റൽ പരിസരത്ത് സ്ഥാപിച്ചിട്ടുള്ളത്.