വള്ളിക്കുന്ന്: മൂല്യാധിഷ്ഠിത രാഷ്ട്രീയത്തെ മുറുകെ പിടിച്ച സോഷ്യലിസ്റ്റ് ആചാര്യനായിരുന്ന അരങ്ങിൽ ശ്രീധരന്റെ വിയോഗത്തിലൂടെ പൊതുരാഷ്ട്രീയം കൂടുതൽ മലിനമാകുകയും ദരിദ്രമാക്കപ്പെടുകയും ചെയ്തുവെന്ന് കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് അംഗവും എൽ.ജെ.ഡി.തൃശൂർ ജില്ലാ പ്രസിഡന്റുമായ യൂജിൻ മോറേലി പറഞ്ഞു. ലോക് താന്ത്രിക് ജനതാദൾ വള്ളിക്കുന്ന് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സോഷ്യലിസ്റ്റ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അരങ്ങിൽ ശ്രീധരന്റെ അനുസ്മരണ സമ്മേളനം വള്ളിക്കുന്ന് ശിശുവിദ്യാലയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുതിർന്ന സോഷ്യലിസ്റ്റുകാരനായ മടവംമ്പാട്ട് വാസുവിനെ യൂജിൻ മോറേലി പൊന്നാട അണിയിച്ച് ആദരിച്ചു. വള്ളിക്കുന്ന് നിയോജകമണ്ഡലം പ്രസിഡന്റ് ബാബു പള്ളിക്കര അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം നാരയണൻ പൊന്നാനി, ടി.കെ.മുരളീധരൻ, ഇല്ല്യാസ് കുണ്ടൂർ, പരപ്പനങ്ങാടി മുനിസിപ്പൽ കൗൺസിലർ മെമ്പർ നാസർ കെ.സി, നേതാക്കളായ ഇസ്മയിൽ പൊന്നാനി, ബാലകൃഷ്ണൻ ചെട്ടിപ്പടി, സുധീർ പൊതിയിൽ, വിനോദ് വെള്ളില, വേലായുധൻ .വി, മോഹനൻ .യു എന്നിവർ പ്രസംഗിച്ചു.