malappuram

നിലമ്പൂർ: താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ പ്രധാനമന്ത്രി തൊഴിൽ ദാന പദ്ധതി മുഖേന സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിന് എസ്.സി/ എസ്.ടി വിഭാഗക്കാർക്കായി ഇന്ന് രാവിലെ 10 മണിക്ക് വണ്ടൂർ നടുവത്ത്‌ റോഡിൽ നടുവത്ത് ആത്താസ് ഇവന്റ് ഹാളിൽ വച്ച് ഏകദിന ശില്പശാല നടക്കും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്ന എസ് സി എസ് ടി വിഭാഗക്കാർക്ക് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്, വ്യവസായ വികസന ഓഫീസർ വണ്ടൂർ 9188127162.