nilambur
വടപുറം പാലത്തിനും മിൽമ ചില്ലിംങ് പ്ലാന്റിന് ഇടയിൽ വനം വകുപ്പ് സ്ഥാപിച്ച ജാഗ്രതാ ബോർഡ്.

നിലമ്പൂർ:കാട്ടാനകൾ തുടരെ നിലമ്പൂർ ടൗണിലേക്ക് ഇറങ്ങാൻ തുടങ്ങിയതോടെ വനം വകുപ്പ് കെ.എൻ.ജി റോഡരികിൽ യാത്രകാർക്കായി ജാഗ്രത നിർദേശ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു. വടപുറം പാലത്തിനും മിൽമ ചില്ലിംങ് പ്ലാന്റിന് ഇടയിലാണ് ബോർഡ്. ആനയുടെ ചിത്രം അടങ്ങിയ ജാഗ്രത ബോർഡിൽ വനമേഖലയിലൂടെയാണ് സഞ്ചരിക്കുന്നത് സൂക്ഷിച്ച് വേഗത കുറച്ച് പോവുകയെന്നാണ് വനം വകുപ്പിന്റെ മുന്നറിയിപ്പുള്ളത്. ഇവിടെ റോഡിന്റെ ഇരുഭാഗവും കാടാണ്. ചില ദിവസം രാത്രിയിൽ കാട്ടാനക്കൂട്ടം ഇവിടെ റോഡ് മുറിച്ച് കടക്കുന്നുണ്ട്. കാട്ടാനയെ മുന്നിൽ കണ്ട് കാർ നിയന്ത്രണം വിട്ട് എതിരെ വന്ന ലോറിയിൽ ഇടിച്ച് കാറിലെ യാത്രകാരായ കുടുംബത്തിന് പരിക്കേറ്റിരുന്നു. ഇത്തരം അപകടങ്ങൾ ഒഴിവാക്കുന്നതിനാണ് ജാഗ്രത ബോർഡ് സ്ഥാപിച്ചതെന്ന് നിലമ്പൂർ നോർത്ത് ഡി.എഫ്.ഒ മാർട്ടിൻ ലോവൽ പറഞ്ഞു.