malappuram
തിരുവാലി പാലിയേറ്റീവ് ധനശേഖരണ പ്രചരണ പരിപടികളുടെ ഭാഗമായി പുറത്തിറക്കിയ ഹൃസ്യചിത്രങ്ങൾ നടൻ ഇന്നസെന്റ് പ്രകാശനം ചെയ്യുന്നു.

വണ്ടൂർ: ക്യാൻസർ അനുഭവങ്ങൾ പങ്കുവച്ച് നടൻ ഇന്നസെന്റ്. തിരുവാലി പാലിയേറ്റീവ് ധനശേഖരണ പ്രചരണ പരിപടികളുടെ ഭാഗമായി സുരേഷ് കോട്ടോല സംവിധാനം ചെയ്ത

ഷെയ്ഡ്, സപ്പോർട്ട് എന്നീ രണ്ട് ഹൃസ്വചിത്രങ്ങൾ തിരുവാലി എം.ബി ഓഡിറ്റോറിയത്തിൽ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരുവാലി പെയിൻ ആന്റ് പാലിയേറ്റീവ് കെയർ ക്ലിനിക്കിന് വേണ്ടി ഒരുസന്തോഷം ഒരുസാന്ത്വനം എന്ന കാമ്പയിന്റെ ഭാഗമായാണ് ഹൃസ്വചിത്രങ്ങൾ നിർമ്മിച്ചത്. കാൻസർ അനുഭവങ്ങൾ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ തനത് ശൈലിയിൽ ഇന്നസന്റ് അവതരിപ്പിച്ചത് കാണികൾക്ക് ഒരേസമയം ചിരിക്കാനും കണ്ണു നനയുന്നതിനുള്ള അവസരം കൂടിയായി. എം.പിയായ സമയത്ത് പാർട്ടിക്ക് നാല് വോട്ടു കിട്ടാനല്ല ശ്രമിച്ചതെന്നും മറിച്ച് അഞ്ച് സ്ഥലങ്ങളിൽ മാമ്മോഗ്രാം മെഷീൻ സ്ഥാപിച്ചതായും അദ്ദേഹം പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് വി.രാമൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മന്നിയിൽ സജ്ന, പാലിയേറ്റീവ് കെയർ പ്രസിഡന്റ് കെ.മുഹമ്മദ് നജീബ്, സെക്രട്ടറി കെ.പി.വിജയകുമാർ, ഹൃസ്വചിത്രങ്ങളുടെ സംവിധായകൻ സുരേഷ് കോട്ടോല, പോപ്പീസ് എംഡി ഷാജു തോമസ്,സുരേഷ് തിരുവാലി പങ്കെടുത്തു. തുടർന്ന് ചിത്രങ്ങളുടെ പ്രദർശനവും നടന്നു.