പെരിന്തൽമണ്ണ: 1971ലെ ഇന്ത്യ പാക്കിസ്ഥാൻ യുദ്ധത്തിൽ പങ്കെടുത്ത മങ്കട ഗ്രാമപഞ്ചായത്തിലെ മുൻ സൈനികരെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.അസ്ഗറലിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എ.കരീം ചടങ്ങ് ഉദ്ഘാടനം ചെയ്തു. 15 മുൻ സൈനികരെ ആദരിച്ചു. യുദ്ധ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് മുൻ സൈനികരും സംസാരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സലീന ഉമ്മർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശരീഫ് ചുണ്ടയിൽ, സെക്രട്ടറി കെ.ടി.മാത്യു, വാർഡ് മെമ്പർ പി.ടി ഷറഫുദ്ദീൻ, വിവിധ പാർട്ടികളെ പ്രതിനിധീകരിച്ചുകൊണ്ട് പി.കെ.കുഞ്ഞാലിക്കുട്ടി എന്ന വാപ്പു, ഫൈസൽ മാമ്പിള്ളി, കൃഷ്ണദാസ്, സന്തോഷ്, സമദ് പറച്ചികോട്ടിൽ സംസാരിച്ചു.