malappuram
സംസ്ഥാന പാതയോരത്തെ സൂര്യകാന്തി പാടം

വണ്ടൂർ: അമ്പലപ്പടിയിൽ നാട്ടുകാരുടെ നേതൃത്വത്തിൽ സംസ്ഥാന പാതയോരത്ത് നട്ട സൂര്യകാന്തിച്ചെടികൾ പൂത്തു. 30 സെന്റ് സ്ഥലത്താണ് സൂര്യകാന്തി നട്ടത്. നേരത്തെ സംസ്ഥാന പാതയിൽ അപകടം പതിവായപ്പോൾ നാട്ടുകാർ നടത്തിയ റോഡ് വികസന പ്രവൃത്തികളുടെ തുടർച്ചയായാണ് നിരപ്പാക്കിയ സ്ഥലത്ത് ചെടി നട്ടത്. കർഷകൻ മുരിങ്ങത്ത് ഹരിഹരന്റെ നേതൃത്വത്തിൽ അമ്പലവയലിൽ നിന്ന് കൊണ്ടുവന്ന വിത്തുകളാണ് പാകിയത്. നാട്ടുകാർ ശ്രമദാനമായി നിലമൊരുക്കി. വളമിട്ടു പരിപാലിച്ചു. എന്റെ സൂര്യകാന്തിക്കരുകിൽ എന്ന പേരിൽ സാഹിത്യ, കലാ വിരുന്നും നടത്തുന്നുണ്ട്. ഒട്ടേറെപ്പേരാണ് സൂര്യകാന്തിപ്പൂക്കൾ കാണാനും ഫോട്ടോ എടുക്കാനും എത്തുന്നത്.