malappuram
കാലിക്കറ്റ് സർവകലാശാലാ അന്തർ കലാലയ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് വൈസ് ചാൻസലർ ഡോ.എം.കെ.ജയരാജ് ഉദ്ഘാടനം ചെയ്യുന്നു.

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ അന്തർ കലാലയ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് കാലിക്കറ്റ് സർവകലാശാലാ സ്റ്റേഡിയത്തിൽ തുടക്കമായി. വൈസ് ചാൻസലർ ഡോ.എം.കെ.ജയരാജ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഗവൺമെന്റ് ഫിസിക്കൽ എജ്യുക്കേഷൻ കോളേജ് പ്രിൻസിപ്പൽ എൻ.അനിൽ കുമാർ അദ്ധ്യക്ഷനായി. ചടങ്ങിൽ ദ്രോണാചാര്യ ജേതാവ് ടി.പി.ഔസേപ്പിനെ ആദരിച്ചു. സിൻഡിക്കേറ്റംഗം അഡ്വ. ടോം.കെ.തോമസ്, കായിക വകുപ്പ് ഡയറക്ടർ ഡോ. വി.പി.സക്കീർ ഹുസൈൻ, ഡെപ്യൂട്ടി ഡയറക്ടർ ഡോ.എം.ആർ.ദിനു, അസി. ഡയറക്ടർ ഡോ. കെ.ബിനോയ്, കായികാദ്ധ്യാപക സംഘടന സെക്രട്ടറി പി.എം. ഷിനു, ഡോ. റോയ്.വി.ജോൺ തുടങ്ങിയവർ പങ്കെടുത്തു. ആദ്യദിനം മത്സരങ്ങൾ അവസാനിച്ചപ്പോൾ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജാണ് മുന്നേറുന്നത്. മേള 17ന് സമാപിക്കും.