obit

വണ്ടൂർ: തിരുവാലി സ്കൂൾപടിയിൽ വച്ച് അമിത വേഗത്തിൽ വന്ന കാർ ഇടിച്ചു കാൽനട യാത്രക്കാരൻ മരിച്ചു. കുന്നുമ്മൽ ദിലീപ് എന്ന ബാബു ( 49 )​ ആണ് മരിച്ചത്. ഇന്നലെ പത്ത് മണിയോടെ എടവണ്ണ ഭാഗത്തേക്ക് പോകുന്ന കാറിടിച്ചായിരുന്നു അപകടം. നാട്ടുകാർ ഉടൻ എടവണ്ണ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മഞ്ചേരി മെഡിക്കൽ കോളേജിലെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും.