f
d

എടപ്പാൾ: വർഗ്ഗീയതക്കെതിരെ സി.പി.എം എടപ്പാൾ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നരിപ്പറമ്പിൽ സംഘടിപ്പിച്ച സി.പി.എം മതനിരപേക്ഷ കൂട്ടായ്മ സംസ്ഥാന കമ്മിറ്റിയംഗം പി. നന്ദകുമാർ ഉദ്ഘാടനം ചെയ്തു. സി.പി.എം എടപ്പാൾ ഏരിയ സെക്രട്ടറി ടി. സത്യൻ അദ്ധ്യക്ഷനായി. ഡി.വൈ.എഫ്‌.ഐ മുൻ സംസ്ഥാന സെക്രട്ടറി ടി. ശശിധരൻ മുഖ്യപ്രഭാഷണം നടത്തി. സി.പി.എം എടപ്പാൾ ഏരിയ കമ്മിറ്റിയംഗങ്ങളായ സി. രാമകൃഷ്ണൻ, എം. മുസ്തഫ, വി.വി. കുഞ്ഞുമുഹമ്മദ്, അഡ്വ. പി.പി. മോഹൻദാസ്,​ പി. വിജയൻ, അഡ്വ. എം.ബി. ഫൈസൽ, സി.പി.എം കാലടി ലോക്കൽ സെക്രട്ടറി ഇ.വി. മോഹനൻ,​ ഏരിയ കമ്മിറ്റിയംഗം ഇ. രാജഗോപാൽ എന്നിവർ പ്രസംഗിച്ചു.