
തേഞ്ഞിപ്പലം: ലോംഗ് ജമ്പിൽ സാന്ദ്ര ബാബുവിന്റെ രണ്ടാമത്തെ കുതിപ്പ് റെക്കാഡിട്ടു. രണ്ടാംദിനം 6.05 മീറ്റർ ദൂരം ചാടിക്കടന്നാണ് സാന്ദ്രയുടെ സുവർണനേട്ടം. 2004ൽ തൃശൂർ സെന്റ് മേരീസ് കോളേജിലെ എം.എ. പ്രജുഷയുടെ 5.97 മീറ്റർ ദൂരമാണ് മറികടന്നത്. ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുടയിൽ ബി.എ. ഇംഗ്ലീഷ് സാഹിത്യം രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് സാന്ദ്ര. കഴിഞ്ഞ ദിവസം ട്രിപ്പിൾ ജമ്പിലും സ്വർണംനേടി.
ഒക്ടോബറിൽ ഡൽഹിയിൽ നടന്ന ദേശീയ അണ്ടർ 23 അത്‌ലറ്റിക്സ് മീറ്റിൽ ലോംഗ്ജമ്പിൽ എത്തിപ്പിടിച്ച 6.29 മീറ്ററാണ് സാന്ദ്രയുടെ മികച്ച ദൂരം.