d

മലപ്പുറം : പട്ടികവർഗ കുടുംബങ്ങൾക്ക് നിലവിലുള്ള വീട് റിപ്പയർ ചെയ്യുന്നതിന് 1,50,000 രൂപ നിരക്കിൽ ധനസഹായം നൽകും. ഒരു പഞ്ചായത്തിൽ നിന്ന് ഒരു ഗുണഭോക്താവ് എന്ന കണക്കിൽ പരമാവധി 10 ഗുണഭോക്താക്കളെയാണ് തിരഞ്ഞെടുക്കുക. നിശ്ചിത ഫോമിൽ തയ്യാറാക്കിയ അപേക്ഷ രേഖകൾ സഹിതം ഡിസംബർ 20ന് വൈകിട്ട് അഞ്ചിനകം ബന്ധപ്പെട്ട ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിൽ സമർപ്പിക്കണം. ഫോൺ: 9496070369 (എടവണ്ണ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ), 9496070368 (നിലമ്പൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ), 9496070400 (പെരിന്തൽമണ്ണ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ), ഐ.ടി.ഡി.പി (04931 220315).