
ന്യൂഡൽഹി: കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് വലിയ വിമാനങ്ങളുടെ സർവ്വീസ് പുനരാരംഭിക്കുന്നതിന് ഇനിയും വൈകരുതെന്നും ഹജ്ജ് എംബാർക്കേഷൻ പോയിന്റ് പുനഃസ്ഥാപിക്കണമെന്നും ഡോ. എം.പി അബ്ദുസ്സമദ് സമദാനി സബ്മിഷനിലൂടെ ലോക്‌സഭയിൽ ആവശ്യപ്പെട്ടു.
വിമാനാപകടം വിമാനത്താവളത്തിലെ ഭൗതികസൗകര്യങ്ങളുമായി ബന്ധപ്പെട്ടതല്ലെന്ന കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നിട്ടും വൻവിമാനങ്ങളുടെ സർവ്വീസ് നീട്ടുന്നതിൽ അർത്ഥമില്ല. സംസ്ഥാനത്തു നിന്നുള്ള ഭൂരിപക്ഷം തീർത്ഥാടകരും ആശ്രയിക്കുന്നത് കോഴിക്കോട് വിമാനത്താവളത്തെയാണെന്നും സമദാനി ചൂണ്ടിക്കാട്ടി.