മലപ്പുറം : പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ, ജീവനക്കാർ നടത്തുന്ന ദ്വിദിന പണിമുടക്കം രണ്ടാംദിവസവും ജില്ലയിൽ പൂർണ്ണം.
ഇതിന്റെ ഭാഗമായി മലപ്പുറത്ത് നടന്ന പ്രകടനത്തിൽ ബി.കെ.പ്രദീപ്, ജി.കണ്ണൻ, എൻ.രാജേഷ്, ഷാനി, പി.കെ. മിനി, കെ. നിഷ, കെ.പി.എം. ഹനീഫ, സുരേഷ് ബാബു, കെ.ഹംസ, രാമദാസ്, മുരളീകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.ഐക്യവേദി ജില്ലാ കൺവീനർ എ.അഹമ്മദ് പ്രസംഗിച്ചു.
നിലമ്പൂരിൽ പ്രകടനാനന്തരം നടന്ന ധർണ്ണയ്ക്ക് ഉസ്മാൻ , സുരേഷ് കുമാർ, ആതിരാ ഗോപിനാഥ്, പ്രീത, നൗഫൽ, മുരളി, ബേബി തുടങ്ങിയവർ നേതൃത്വം നൽകി