
മലപ്പുറം: ചെരിപ്പുകളുടെ നികുതി വർദ്ധനവ് ആറു മാസത്തേക്ക് നീട്ടിവയ്ക്കണമെന്ന് ഓൾ കേരള ഫൂട്ട്‌വെയർ ഡീലേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി യോഗം അധികൃതരോട് ആവശ്യപ്പെട്ടു. നിലവിൽ 5 ശതമാനം ജി.എസ്.ടിയുള്ള ചെരിപ്പുകൾക്ക് അടുത്തമാസം മുതൽ 12 ശതമാനമാവും. ഇത് നിലവിലെ സ്റ്റോക്ക് വിറ്റഴിക്കുന്നതിൽ പ്രതിസന്ധി സൃഷ്ടിക്കും. ആറ് മാസമെങ്കിലും സമയം ലഭിച്ചാൽ നിലവിലെ സ്‌റ്റോക്ക് പഴയ വിലയ്ക്ക് തന്നെ വിറ്റഴിക്കാനാവും.
സംസ്ഥാന ജനറൽ സെക്രട്ടറി മൂസ പുലാമന്തേൾ യോഗം ഉദ്ഘാടനം ചെയ്തു. കെ. ഫൈസൽ അദ്ധ്യക്ഷത വഹിച്ചു.