 
മലപ്പുറം: റോഡ് നിയമങ്ങൾ പാലിക്കാതെയുള്ള അമിത വേഗതയും അശ്രദ്ധയുമാണ് വാഹനാപകടങ്ങൾ അധികരിക്കാനുള്ള പ്രധാന കാരണങ്ങളെന്ന് ഡിസ്ട്രിക്ട് കൺസ്യൂമർ ഡിസ്പ്യൂട്ട് റിഡ്രസ്സൽ കമ്മീഷൻ ചെയർമാൻ അഡ്വ. കെ.മോഹൻദാസ് പറഞ്ഞു. ശക്തമായ നിയമ ലംഘന നടപടികളും റോഡ് ഓഡിറ്റിംഗും പ്രായോഗികമായ ഡ്രൈവിംഗ് രീതികളും നിരന്തരമായ റോഡ് സുരക്ഷാ ബോധവൽക്കരണങ്ങളും കൊണ്ട് നമുക്കിതിനെ മറി കടക്കാനാകും. ഒരു പുതിയ റോഡു സംസ്‌കാരം രൂപപ്പെടുത്താനുതകുന്ന രീതിയിൽ 'ഒരിറ്റു ശ്രദ്ധ; ഒരു പാടായുസ് ' എന്ന റാഫിന്റെ ആപ്തവാക്യത്തിന് ഏറെ പ്രസക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറം തിരുരങ്ങാടി മേഖല കൺവെൻഷനും റോഡ് സുരക്ഷാ സമ്മേളനവും ബി.കെ.സൈത് നഗറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റാഫ് സംസ്ഥാന പ്രസിഡന്റ് ഡോ.കെ എം.അബ്ദു മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡണ്ട് എം ടി. തെയ്യാല അദ്ധ്യക്ഷനായിരുന്നു. റോഡ് സുരക്ഷാ ലഘുലേഖ പ്രകാശനം തിരുരങ്ങാടി മുനിസിപ്പൽ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇക്ബാൽ കല്ലിങ്കലും റാഫ് ഐ ഡി കാർഡുകളുടെ വിതരണം സംസ്ഥാന രക്ഷാധികാരി പാലോളി അബ്ദുറഹ്മാനും നിർവഹിച്ചു. മോട്ടോർ വെഹിക്കിൾസ് ഇൻസ്‌പെക്ടർ എം കെ.പ്രമോദ് ശങ്കർ ക്ലാസ്സെടുത്തു. റാഫ് ജില്ലാ സെക്രട്ടറി നൗഷാദ് മാമ്പ്ര , എൻ.ടി. മൈമൂന, കൊണ്ടാണത്ത് ബീരാൻ ഹാജി, കെ.എസ്.ദാസ്, റഹീം മച്ചിഞ്ചേരി, വിജയൻ കൊളത്തായി, സാബിറ ചേളാരി, ഏ.ടി.സൈതലവി, ബേബിഗിരിജ, കെ പി.സദഖത്തുള്ള, സി.ഹരികുമാർ, ഏ.കെ.ജയൻ,മൊയ്തീൻ കുട്ടി ചുള്ളിപ്പാറ പ്രസംഗിച്ചു. കൊണ്ടാണത്ത് ബീരാൻ ഹാജി പ്രസിഡന്റും കെ.എസ് ദാസ് സെക്രട്ടറിയും നൗഷാദ് നരിമടക്കൽ ട്രഷററുമായി മേഖല കമ്മിറ്റി പുനഃസംഘടിപ്പിച്ചു.