
വളാഞ്ചേരി : പ്രവാസികൾക്ക് ലഭ്യമാവുന്ന സർക്കാർ ആനുകൂല്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ നൽകാനും സഹായിക്കാനുമായി പ്രവാസി ഹെൽപ്പ് ഡെസ്‌കുകൾ ആരംഭിക്കാൻ കോട്ടയ്ക്കൽ മണ്ഡലം പ്രവാസി ലീഗ് പ്രവർത്തക സമിതി തീരുമാനിച്ചു. വി.പി.മൊയ്തുപ്പ ഹാജി കോട്ടയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. മുജീബ് റഹ്മാൻ വളാഞ്ചേരി , കെ.എം.കെ.അബ്ദുറഹ്മാൻ , മൊയ്തുട്ടി എടയൂർ , മൊയ്തീൻകുട്ടി കുറ്റിപ്പുറം , അബ്ദുറഹ്മാൻ എന്ന കുഞ്ഞിപ്പ ,യൂസഫ് തറക്കൽ ,യൂനസ് പുറമണ്ണൂർ, കെ.ടി .അബ്ദുറഹ്മാൻ ,അബു ഹാജി പൊന്മള , മുസ്തഫ മാറാക്കര, ഹംസ ഹാജി ,കുഞ്ഞിമുഹമ്മദ് കൊളമ്പൻ ,സക്കറിയ്യ മണ്ണത്ത് , കെ. കെ. റഷീദ് , കെ.വി . മുഹമ്മദ് , സീതി ഹാജി കുറ്റിപ്പുറം , വാഹിദ് പുളിക്കൽ, അഷറഫ് മേലേതിൽ എന്നിവർ പ്രസംഗിച്ചു.