d

മലപ്പുറം : പ്രകൃതിദുരന്തത്തിൽ നഷ്ടപ്പെടുന്ന ഭൂമി കൃഷിഭൂമിയാക്കി ഉടമസ്ഥർക്കോ അനന്തര അവകാശികൾക്കോ തിരിച്ചു നൽകുന്നതിനുവേണ്ടി പുതിയ നിയമനിർമാണം നടത്തണമെന്നും കവളപ്പാറയിൽ ദുരന്തത്തിന് ഇരയായവർക്കുള്ള സഹായവിതരണത്തിലെ അപാകതകൾ പരിഹരിക്കണമെന്നും ഏകതാ പരിഷത് ജില്ലാ കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. ഇ
യോഗം സംസ്ഥാനസെക്രട്ടറി പി. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം വി.കെ രാമനാഥൻ അദ്ധ്യക്ഷത വഹിച്ചു. രമേശ് മേത്തല, കാദർ മങ്കട, എം.പി ചന്ദ്രൻ, സലീക് മോങ്ങം, പി.പി. ജബ്ബാർ , മഹേഷ് ചിത്രവർണ്ണം, ശിഹാബ് തച്ചണ്ണ, റസാഖ് കാവനൂർ എന്നിവർ പ്രസംഗിച്ചു.