
മലപ്പുറം : എൻ.സി.പി. സംസ്ഥാന പ്രസിഡന്റും മന്ത്രിയുമായിരുന്ന തോമസ് ചാണ്ടിയുടെ രണ്ടാം ചരമവാർഷിക ദിനത്തിൽ എൻ സി പി മലപ്പുറം ജില്ലാ കമ്മിറ്റി കോട്ടക്കുന്ന് ബാങ്ക് എംപ്ലോയീസ് ഹാളിൽ നടത്തിയ അനുസ്മരണ യോഗം എൻ.സി.പി. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.സി.പി.കെ. ഗുരുക്കൾഉദ്ഘാടനം ചെയ്തു.
യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ.പി.രാമനാഥൻ അദ്ധ്യക്ഷത വഹിച്ചു. ആലീസ് മാത്യു, ടി.എൻ ശിവശങ്കരൻ, പി.വി. അജ്മൽ, ഹംസ പാലൂർ, വിളയിൽ സുരേന്ദ്രൻ, എം.സി. ഉണ്ണികൃഷ്ണൻ, ഇ.എ മജീദ്, സി.പി.രാധാകൃഷ്ണൻ, ഇ.എ. നാസർ, പാട്ടത്തിൽ ഇബ്രാഹിം കുട്ടി, സന്തോഷ് പറപ്പൂർ, കെ.വി.ദാസ് എന്നിവർ പ്രസംഗിച്ചു.