cricket
cricket

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ ഇന്നലെ ആരംഭിച്ച സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിൽ ആദ്യ ദിനത്തിലെ മത്സരങ്ങൾ അവസാനിക്കുമ്പോൾ 41 പോയിന്റുമായി പാലക്കാട് ഒന്നാംസ്ഥാനത്ത് . 20 പോയിന്റുമായി മലപ്പുറം രണ്ടും 16 പോയിന്റുമായി ആലപ്പുഴ മൂന്നും സ്ഥാനത്തുണ്ട്. ആദ്യദിനമായ ഇന്നലെ ആറ് ഫൈനലുകളാണ് നടന്നത്. നാല് ദിവസങ്ങളിലായാണ് മീറ്റ് .

ഇന്ന് വൈകിട്ട് നാലിന് വൈസ് ചാൻസലർ ഡോ.എം.കെ ജയരാജ് മീറ്റിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കും.23 ന് നടക്കുന്ന സമാപനത്തിൽ മന്ത്രി വി.അബ്ദുറഹിമാൻ പങ്കെടുക്കും.

ആദ്യദിനത്തിലെ ഒന്നാം സ്ഥാനക്കാർ
ഇനം, ഒന്നാംസ്ഥാനക്കാർ, ജില്ല എന്ന ക്രമത്തിൽ

1. ഹാമർ ത്രോ(അണ്ടർ16)-മുഹമ്മദ് നിഹാൽ(പാലക്കാട്), 2. 3000 മീറ്റർ ഓട്ടം(അണ്ടർ18) -യംനം അർജിത് മീതി(തൃശൂർ), 3- ഹാമ്മർത്രോ(അണ്ടർ18)- മഹേഷ്(ആലപ്പുഴ), 4. 10,​000 മീറ്റർ(അണ്ടർ 20)- എ. ആൽവിൻ(പാലക്കാട്), 5.ഹാമ്മർത്രോ(അണ്ടർ20)- നിതിൻ സജി(കോഴിക്കോട്), 6.ജാവലിൻത്രോ(അണ്ടർ 20)- ജിബിൻ തോമസ്(എറണാകുളം)