
പെരിന്തൽമണ്ണ: നജീബ് കാന്തപുരം എം.എൽ.എ നടപ്പാക്കുന്ന ക്രിയ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടന്ന ജനപ്രതിനിധി സംഗമം മുൻമന്ത്രി നാലകത്ത് സൂപ്പി ഉദ്ഘാടനം ചെയ്തു. പ്രസന്റേഷൻ എച്ച്.എസ്.എസ് ഓഡിറ്റോറിയത്തിൽ നജീബ് കാന്തപുരം എം.എൽ.എ വിളിച്ചു ചേർത്ത ജനപ്രതിനിധി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഗമത്തിൽ നജീബ് കാന്തപുരം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ പി. ഷാജി മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ. മുസ്തഫ , മജീദ് മണലായ, കെ.പി. സോഫിയ, കെ.പി. മുഹമ്മദ് ഇഖ്ബാൽ, സി.സുകുമാരൻ, സി.എം മുസ്തഫ, സി.ടി. നൗഷാദലി പ്രസംഗിച്ചു
പ്രസന്റേഷന്റേഷൻ എച്ച്.എസ്.എസിൽ നടന്ന ജനപ്രതിനിധി സംഗമം മുൻ മന്ത്രി നാലകത്ത് സൂപ്പി ഉദ്ഘാടനം ചെയ്യുന്നു