chandini

ആറ് പുതിയ മീറ്റ് റെക്കാഡുകൾ

തേഞ്ഞിപ്പലം: സംസ്ഥാന ജൂനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ രണ്ടാംദിനവും ഒന്നാംസ്ഥാനം നില നിറുത്തി പാലക്കാട് ജില്ല. ഒമ്പത് സ്വർണവും രണ്ട് വെള്ളിയും ഒമ്പത് വെങ്കലവുമടക്കം 180 പോയിന്റാണ് പാലക്കാട് നേടിയിട്ടുള്ളത്. എട്ട് സ്വർണവും നാല് വെള്ളിയും മൂന്ന് വെങ്കലവും സ്വന്തമാക്കി 121 പോയിന്റോടെ എറണാകുളം രണ്ടാംസ്ഥാനത്തും ഏഴ് സ്വർണവും മൂന്ന് വെള്ളിയും ആറ് വെങ്കലവും നേടി 114 പോയിന്റോടെ കോഴിക്കോട് മൂന്നാംസ്ഥാനത്തും ഉണ്ട്. ഇന്നലെ അഞ്ച് ഇനങ്ങളിലാണ് പുതിയ റെക്കാഡുകൾ പിറന്നത്.

പോൾവാൾട്ടിൽ കോട്ടയം ജില്ലയ്ക്കായി മത്സരിച്ച എം.അക്ഷയും ആനന്ദ് മനോജും റെക്കാഡ് നേട്ടം പങ്കിട്ടു. 4.72 മീറ്റർ ഉയരമാണ് ഇരുവരും ക്ലിയർ ചെയ്തത്. അണ്ടർ 14 പെൺകുട്ടികളുടെ ബാൾ ത്രോയിൽ പാലക്കാടിന്റെ അഭിന (45.15 മീ.), അണ്ടർ 18 വനിതകളുടെ ഡിസ്‌കസ് ത്രോയിൽ കാസർകോടിന്റെ അഖില രാജു (39.25 മീ.), അണ്ടർ 20 വനിതകളുടെ 800 മീറ്ററിൽ എറണാകുളത്തിന്റെ സി. ചാന്ദ്‌നി (2 മിനിറ്റ് 8.71 സെക്കൻഡ്), അണ്ടർ 20 വനിതകളുടെ ഹാമർത്രോയിൽ എറണാകുളത്തിന്റെ കെസിയ മറിയം ബെന്നി (47.81 മീ.) എന്നിവരും ഇന്നലെ റെക്കാഡ് പുസ്തകത്തിൽ ഇടം നേടി.

മീറ്റിന്റെ ഔപചാരിക ഉദ്ഘാടനം കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ.എം.കെ ജയരാജ് നിർവഹിച്ചു. സംസ്ഥാന അത്‌ലറ്റിക് അസോസിയേഷൻ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രൊഫ. എം.വേലായുധൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു.

മി​ക​ച്ച​ ​താ​ര​ങ്ങ​ൾ​ക്ക് ​പു​ര​സ്കാ​രം
മീ​റ്റി​ൽ​ ​അ​ണ്ട​ർ18,20​ ​വി​ഭാ​ഗ​ങ്ങ​ളി​ൽ​ ​മി​ക​ച്ച​ ​പ്ര​ക​ട​നം​ ​ന​ട​ത്തു​ന്ന​ ​ആ​ൺ​കു​ട്ടി​​ക്കും​ ​പെ​ൺ​കു​ട്ടി​ക്കും​ ​കാര്യവട്ടം സാ​യി​ ​എ​ൽ.​എ​ൻ.​സി.​പി.​ഇ​യി​ലെ​ ​മു​ൻ​പ്രി​ൻ​സി​പ്പൽ അന്തരിച്ച ​ ​ഡോ.​ ​എ​സ്.​എ​സ്.​ ​ഹ​സ്രാ​ണി​യു​ടെ​ ​ഓ​ർ​മ്മ​യ്ക്കാ​യി​ ​എ​ൽ.​എ​ൻ.​സി.​പി.​ഇ​യി​ലെ​ ​ആ​ദ്യ​ ബി.​പി.​ഇ​ ​ബാ​ച്ച് ​ഏർപ്പെടുത്തിയ പു​ര​സ്കാ​രം​ ​ന​ൽ​കും.

റെ​ക്കാ​‌​ഡ് ​പ​ങ്കി​ട്ട​ ​സു​വ​ർ​ണ​ ​സൗ​ഹൃ​ദം
തേ​ഞ്ഞി​പ്പ​ലം​:​ ​സം​സ്ഥാ​ന​ ​ജൂ​നി​യ​ർ​ ​അ​ത്‌​ല​റ്റി​ക്സ് ​മീ​റ്റി​ൽ​ ​അ​ണ്ട​ർ​ 20​ ​പു​രു​ഷ​വി​ഭാ​ഗം​ ​പോ​ൾ​വാ​ൾ​ട്ടി​ലെ​ ​വാ​ശി​യേ​റി​യ​ ​പോ​രാ​ട്ട​ത്തി​ൽ​ ​റെ​ക്കാ​ഡും​ ​സ്വ​ർ​ണ​മെ​ഡ​ലും​ ​പ​ങ്കി​ട്ട് ​കോ​ട്ട​യ​ത്തി​നാ​യി​റ​ങ്ങി​യ​ ​എ​റ​ണാ​കു​ളം​ ​കോ​ത​മം​ഗ​ലം​ ​മാ​ർ​ബേ​സി​ൽ​ ​സ്കൂ​ളി​ലെ​ ​സു​ഹൃ​ത്തു​ക്ക​ൾ.​ ​
എ​റ​ണാ​കു​ളം​ ​സ്വ​ദേ​ശി​ക​ളാ​യ​ ​ആ​ന​ന്ദ് ​മ​നോ​ജും​ ​എം.​അ​ക്ഷ​യു​മാ​ണ് ​ഇ​ഞ്ചോ​ടി​ഞ്ച് ​പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ​ 4.72​ ​മീ​റ്റ​ർ​ ​ക്ലി​യ​ർ​ ​ചെ​യ്ത് ​റെ​ക്കാ​ഡോ​ടെ​ ​കൈ​കൊ​ടു​ത്ത​ത് .​ 2019​ൽ​ ​എ​റ​ണാ​കു​ള​ത്തു​കാ​ര​നാ​യ​ ​സി​ദ്ധാ​ർ​ത്ഥ് ​കു​റി​ച്ച​ 4.71​ ​മീ​റ്റ​റി​ന്റെ​ ​റെ​ക്കാ​ഡാ​ണ് ​ഇ​രു​വ​രും​ ​മ​റി​ക​ട​ന്ന​ത്.ആ​ന​ന്ദ് ​മ​നോ​ജ് 2020​ലെ​ ​സം​സ്ഥാ​ന​ ​സൗ​ത്ത് ​സോ​ൺ​ ​പോ​ൾ​വാ​ൾ​ട്ടി​ൽ​ ​ഒ​ന്നാം​സ്ഥാ​നം​ ​നേ​ടി​യി​രു​ന്നു.​ ​എം.​അ​ക്ഷ​യ് 2019​ലെ​ ​ദേ​ശീ​യ​ ​സ്കൂ​ൾ​ ​മീ​റ്റി​ൽ​ ​പോ​ൾ​വാ​ൾ​ട്ടി​ൽ​ ​വെ​ള്ളി​ ​നേ​ടി​യി​ട്ടു​ണ്ട്.എ​റ​ണാ​കു​ളം​ ​ജി​ല്ലാ​ ​ജൂ​നി​യ​ർ​ ​അ​ത്‌​ലറ്റി​ക് ​മീ​റ്റി​ന്റെ​ ​സ​മ​യ​ത്ത് ​പ​രി​ക്കാ​യ​തി​നാ​ൽ​ ​കോ​ട്ട​യം​ ​ജി​ല്ലാ​ ​മീ​റ്റ​ഇ​ൽ​ ​പ​ങ്കെ​ടു​ത്ത് ​വി​ജ​യി​ച്ചാ​ണ് ​ഇ​രു​വ​രും​ ​സം​സ്ഥാ​ന​ ​മീറ്റിന് ​എ​ത്തി​യ​ത്.
കോ​ട്ട​യം​ ​ജി​ല്ല​യി​ലെ​ ​സെ​ന്റ് ​ഡൊ​മി​നി​ക് ​കോ​ളേ​ജി​ന് ​വേ​ണ്ടി​യാ​യി​രു​ന്നു​ ​ഇ​രു​വ​രു​ടെ​യും​ ​മ​ത്സ​രം.​ ​​സി.​ആ​ർ.​മ​ധു​വാ​ണ് ​ഇ​രു​വ​രു​ടേ​യും​ ​പ​രി​ശീ​ല​ക​ൻ.​ ​ജ​യ​ ​മ​നോ​ജ്,​ ​യു.​കെ.​മ​നോ​ജ് ​എ​ന്നി​വ​രാ​ണ് ​ആ​ന​ന്ദ് ​മ​നോ​ജി​ന്റെ​ ​ര​ക്ഷി​താ​ക്ക​ൾ.​ ​മ​ധു​-​ശ്രീ​വി​ദ്യ​ ​ദ​മ്പ​തി​ക​ളു​ടെ​ ​മ​ക​നാ​ണ് ​അ​ക്ഷ​യ്.