d

മലപ്പുറം: വയോസേവന അവാർഡിനായി 2021 സാമൂഹ്യനീതി വകുപ്പ് അപേക്ഷ ക്ഷണിച്ചു. വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവും ഉറപ്പാക്കാൻ മികച്ച പ്രവർത്തനം നടപ്പാക്കുന്ന തദ്ദേശ സ്ഥാപനങ്ങൾക്കും സർക്കാർ,​ ഇതര സ്ഥാപനങ്ങൾക്കും വിവിധ കലാകായിക സാംസ്‌കാരിക മേഖലകളിൽ മികവ് തെളിയിച്ച മുതിർന്ന പൗരൻമാർക്കും അപേക്ഷിക്കാം. ജനുവരി 10നകം അപേക്ഷിക്കണം. അപേക്ഷാഫോമുകൾ സാമൂഹ്യനീതിവകുപ്പിന്റെ sjd.kerala.gov.in ലും ജില്ലാ സാമൂഹ്യനീതി ഓഫീസിലും ലഭിക്കും. ഫോൺ: 0483 2735324.