d

മലപ്പുറം: മലബാർ ദേവസ്വം ബോർഡ് പുതിയ മെമ്പർമാരുടെ സത്യപ്രതിജ്ഞ 27ന് വൈകിട്ട് നാലിന് കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ.മുരളി അദ്ധ്യക്ഷനാവും. എ.കുഞ്ഞമ്പു (കണ്ണൂർ), കെ.രാമചന്ദ്രൻ (വയനാട്), എം.രാധ (മലപ്പുറം), ഓട്ടൂർ ഉണ്ണിക്കൃഷ്ണൻ (പാലക്കാട്), എം.ഗോവിന്ദൻകുട്ടി (കോഴിക്കോട്), പി.കെ.മധുസൂദനൻ (കണ്ണൂർ), കെ.ലോഹ്യ (കോഴിക്കോട്) എന്നിവരാണ് പുതുതായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേൽക്കുന്നത്.