juniour-athletic-meet

മുന്നിൽ പാലക്കാട് തന്നെ

തേ​ഞ്ഞി​പ്പ​ലം​:​ ​സം​സ്ഥാ​ന​ ​ജൂ​നി​യ​ർ​ ​അ​ത്‌​ല​റ്റി​ക്സ് ​മീ​റ്റി​ന്റെ​ ​മൂ​ന്നാം​ദി​നം​ ​റെ​ക്കാ​ഡു​ക​ളു​ടെ​ ​പെ​രു​മ​ഴ​ പെയ്തു.​ ​പ​ത്ത് ​മീ​റ്റ് ​റെ​ക്കാ​ഡു​ക​ളാ​ണ് ​ഇ​ന്ന​ലെ​ ​കാ​ലി​ക്ക​റ്റ് ​യൂ​ണി​വേ​ഴ്സി​റ്റി​ ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​പി​റ​ന്ന​ത്.​ ​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ​ ​ഇ​തു​വ​രെ​ 15​ ​മീ​റ്റ് ​റെ​ക്കാ​ർ​ഡു​ക​ളാ​യി.​
352​ ​പോ​യി​ന്റു​മാ​യി​ ​മൂ​ന്നാം​ദി​ന​വും​ ​പാ​ല​ക്കാ​ട് ​ഒ​ന്നാം​സ്ഥാ​നം​ ​നി​ല​നി​റു​ത്തി.​ 295.5​ ​പോ​യി​ന്റു​മാ​യി​ ​എ​റ​ണാ​കു​ളം​ ​ര​ണ്ടാം​സ്ഥാ​ന​ത്തും​ 262.5​ ​പോ​യി​ന്റു​മാ​യി​ ​കോ​ഴി​ക്കോ​ട് ​മൂ​ന്നാം​ ​സ്ഥാ​ന​ത്തു​മാ​ണു​ള്ള​ത്.
അ​ണ്ട​ർ​ 20​ ​പെ​ൺ​കു​ട്ടി​ക​ളു​ടെ​ ​വി​ഭാ​ഗ​ത്തി​ൽ​ ​മൂ​ന്ന് ​റെ​ക്കാ​ഡു​ക​ളാ​ണ് ​ഇ​ന്ന​ലെ​ ​പി​റ​ന്ന​ത്.​ 10​ ​കി​ലോ​മീ​റ്റ​ർ​ ​ന​ട​ത്ത​ത്തി​ൽ​ ​എ​റ​ണാ​കു​ള​ത്തി​ന്റെ​ ​സാ​ന്ദ്ര​ ​സു​രേ​ന്ദ്ര​ൻ​ ​(49​ ​മി​നി​റ്റ്.​ 57.00​ ​സെ​ക്ക​ന്റ്),​ 100​ ​മീ​റ്റ​ർ​ ​ഹ​ർ​ഡി​ൽ​സി​ൽ​ ​തൃ​ശൂ​രി​ലെ​ ​ആ​ൻ​ ​റോ​സ് ​ടോ​മി​(14.22​സെ​ക്ക​ന്റ്),​ ​ഹൈ​ജ​മ്പി​ൽ​ ​എ​റ​ണാ​കു​ള​ത്തി​ന്റെ​ ​മീ​രാ​ ​ഷി​ബു​ ​(1.72​മീ​.)​ ​എ​ന്നി​വ​രാ​ണ് ​റെ​ക്കാ​ഡ് ​പു​സ്ത​ക​ത്തി​ൽ​ ​ഇ​ടം​ ​നേ​ടി​യ​ത്.
അ​ണ്ട​ർ​ 16​ ​വി​ഭാ​ഗം​ ​ലോം​ഗ് ​ജ​മ്പി​ൽ​ ​കോ​ഴി​ക്കോ​ടി​ന്റെ​ ​ല​ക്ഷ​ദ്വീ​പ് ​താ​രം​ ​മു​ബ​സ്സീ​ന​ ​മു​ഹ​മ്മ​ദ് ​(5.90​ ​മീ​റ്റ​ർ​),​​​ ​ഡി​സ്‌​ക​സ് ​ത്രോ​യി​ൽ​ ​കാ​സ​ർ​കോ​ടി​ന്റെ​ ​വി.​എ​സ്.​ ​അ​നു​പ്രി​യ​ ​(37.23​മീ.​),​ 80​മീ​റ്റ​ർ​ ​ഹ​ർ​ഡി​ൽ​സി​ൽ​ ​പാ​ല​ക്കാ​ടി​ന്റെ​ ​കെ.​ ​കി​ര​ൺ​ ​(10.90​സെ​ക്ക​ന്റ്),​​​ ​അ​ണ്ട​ർ​ 16​ ​ആ​ൺ​കു​ട്ടി​ക​ളു​ടെ​ 300​ ​മീ​റ്റ​റി​ൽ​ ​കോ​ഴി​ക്കോ​ടി​ന്റെ​ ​ടി.​ആ​ഘോ​ഷ് ​(37.31​സെ.​),​​​ ​ഹെ​ക്സാ​ത്തോണിൽ​ ​മ​ല​പ്പു​റം​ ​ഐ​ഡി​യ​ൽ​ ​ക​ട​ക​ശേ​രി​യു​ടെ​ ​ഇ​ർ​ഫാ​ൻ​ ​മു​ഹ​മ്മ​ദ് ​(2946​ ​പോ​യി​ന്റ്),​​​അ​ണ്ട​ർ​ 14​ ​ഷോ​ട്ട്പു​ട്ടി​ൽ​ ​ആ​ല​പ്പു​ഴ​യു​ടെ​ ​സ​ച്ചു​ ​മാ​ർ​ട്ടി​ൻ​ ​(13.26​മീ​),​ബാ​ൾ​ ​ത്രോ​യി​ൽ​ ​വ​യ​നാ​ടി​ന്റെ​ ​തേ​ജ​സ് ​ച​ന്ദ്ര​ൻ​ ​(67.04​ ​മീ​)​ ​എ​ന്നി​വ​രും​ ​ഇ​ന്ന​ലെ​ ​റെ​ക്കാ​ഡ്സ്വ​ന്ത​മാ​ക്കി.​മീ​റ്റ് ​ഇ​ന്ന് ​സ​മാ​പി​ക്കും.

റെക്കാഡിലെ
ലക്ഷദീപം

​ ​ല​ക്ഷ​ദ്വീ​പി​ൽ​ ​നി​ന്ന് ​അ​ത്‌​ല​റ്റി​ക് ​പ​രി​ശീ​ല​ന​ത്തി​നാ​യി​ ​കേ​ര​ള​ത്തി​ലെ​ത്തി​യ​ ​മു​ബ​സ്സി​ന​ ​മു​ഹ​മ്മ​ദി​നെ​ ​കാ​ത്തി​രു​ന്ന​ത് ​റെ​ക്കാ​ഡ് ​വി​ജ​യം.​ ​അ​ണ്ട​ർ​ 16​ ​ലോം​ഗ് ​ജ​മ്പി​ൽ​ 5.90​ ​മീ​റ്റ​ർ​ ​ചാ​ടി​ക്ക​ട​ന്നാ​ണ് ​മു​ബ​സീ​ന​ ​തൃ​ശൂ​രി​ന്റെ​ ​ഇ.​എ​സ് ​ശി​വ​പ്രി​യ​യു​ടെ​ ​(5.68​മീറ്റ​ർ​)​​​ ​പേ​രി​ലു​ണ്ടാ​യി​രു​ന്ന​ ​റെ​ക്കാ​ഡ് ​തി​രു​ത്തി​യ​ത്.മി​നി​ക്കോ​യ് ​സ്വ​ദേ​ശി​യാ​യ​ ​മു​ബ​സ്സി​ന​ ​ഒ​രു​വ​ർ​ഷം​ ​മു​മ്പാ​ണ് ​കോ​ഴി​ക്കോ​ട് ​മ​ല​ബാ​ർ​ ​സ്‌​പോ​ർ​ട്സ് ​അ​ക്കാ​ഡ​മി​യി​ൽ​ ​എ​ത്തി​യ​ത്.​ ​ടോ​മി​ ​ചെ​റി​യാ​നാ​ണ് ​പ​രി​ശീ​ല​ക​ൻ.​ സൗ​ത്ത് ​സോ​ൺ​ ​അ​ണ്ട​ർ​ 16​ ​ജാ​വ​ലി​നി​ൽ​ ​സ്വ​ർ​ണം ​നേ​ടി​യി​രു​ന്നു.​

ബാ​ൾ​ത്രോ​യി​ലെ​ ​ റെ​ക്കാ​ഡ്
ആ​ദി​വാ​സി​ ​ഊ​രി​ലേ​ക്ക്

അ​ണ്ട​ർ​ 14​ ​ആ​ൺ​കു​ട്ടി​ക​ളു​ടെ​ ​ബാ​ൾ​ത്രോ​യി​ലെ​ ​സ്വ​ർ​ണം​ ​വ​യ​നാ​ട്ടി​ലെ​ ​ആ​ദി​വാ​സി​ ​ഊ​രി​ലേ​ക്ക്.​ ​വ​യ​നാ​ട് ​ത​വി​ഞ്ഞാ​ലി​ലെ​ ​വ​ട്ട​പ്പൊ​യി​ൽ​ ​തേ​ജ​സ് ​ച​ന്ദ്ര​ൻ​ 67.04​ ​മീ​റ്റ​ർ​ ​ദൂ​ര​ത്തി​ൽ​ ​ബാ​ൾ​ ​എ​റി​ഞ്ഞ​പ്പോ​ൾ​ ​റെ​ക്കാ​ഡും​ ​കൂ​ടെ​പ്പോ​ന്നു.​ 2020​ലെ​ ​ജൂ​നി​യ​ർ​ ​മീ​റ്റി​ൽ​ ​വ​യ​നാ​ടി​ന്റെ​ ​ത​ന്നെ​ ​പി.​കെ​ ​വി​ഷ്ണു​ ​സ്ഥാ​പി​ച്ച​ 66.65​ ​മീ​റ്റ​റി​ന്റെ​ ​റെ​ക്കാ​ഡാ​ണ് ​തേ​ജ​സ് ​ത​ക​ർ​ത്ത​ത്.​ ​ജി.​ടി.​എ​ച്ച്.​എ​സ്.​എ​സ് ​എ​ട​ത്ത​ന​ ​സ്‌​കൂ​ളി​ന് ​വേ​ണ്ടി​യാ​യി​രു​ന്നു​ ​തേ​ജ​സ് ​ച​ന്ദ്ര​ൻ​ ​മ​ത്സ​രി​ച്ച​ത്.​ ​ആ​ർ.​സി.​ ​മി​ഥു​നാ​ണ് ​പ​രി​ശീ​ല​ക​ൻ.​ ​അ​ച്ഛ​ൻ​ ​ച​ന്ദ്ര​ൻ​ ​പാ​മ്പ് ​ക​ടി​യേ​റ്റ് ​വ​ർ​ഷ​ങ്ങ​ൾ​ക്ക് ​മു​മ്പ് ​മ​രി​ച്ചു.​ ​ത​വി​ഞ്ഞാ​ൽ​ ​പ​ഞ്ചാ​യ​ത്തി​ലെ​ ​വാ​ർ​ഡ് ​മെ​മ്പ​റാ​ണ് ​അ​മ്മ​ ​പു​ഷ്പ.