കോട്ടക്കൽ: ഒതുക്കുങ്ങൽ കുഴിപ്പുറം ഓടക്കൽ കുടുംബത്തിലെ കാരണവരും കുഴിപ്പുറത്തെ പൗരപ്രമുഖനുമായ ഓടക്കൽ അബ്ദുറഹിമാൻ (ബാവ മുസ്ല്യാർ 75) നിര്യാതനായി.
കുഴിപ്പുറം മഹല്ല് പ്രസിഡന്റ് ഒതുക്കുങ്ങൽ ഇഹ്യാ ഉസ്സുന്ന കോളേജ് വൈ: പ്രസിഡന്റ് കുഴി പുറം മിസ്വ് ബാഹുസ്സആദ ഖുർആൻ അക്കാദമി പ്രസിഡന്റ്, കുഴിപ്പുറം കവല ഇശാഅത്തുസ്സുന്ന മദ്രസ പ്രസിഡന്റ്, കുഴിപ്പുറം മഹല്ല് കേരളാ മുസ്ലിം ജമാഅത് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: ആയിശു. മക്കൾ: മുഹമ്മദ് കുട്ടി, അബ്ദുൽ കരീം, അബ്ദു റഷീദ് സഖാഫി, അസ്മ, സൗദ, ഷരീഫ. മരുമക്കൾ: അലി അക്ബർ തങ്ങൾ, ഇസ്മയിൽ മുസ്ല്യാർ, മുജീബ്, ഖദീജ ബീവി, ഫാത്വിമത്തു സുഹ്റ ബീവി, ഹലീമത്തു സുഹ്ദ ബീവി.