 
പെരിന്തൽമണ്ണ: ജനുവരി രണ്ടിന് പെരിന്തൽമണ്ണ നെഹ്രു സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന 49-ാമത് കാദറലി സെവൻസ് ഫുട്‌ബാൾ ടൂർണമെന്റിനായുള്ള താത്കാലിക ഗാലറിയുടെ നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചു. 5000 പേർക്ക് ഇരുന്ന് കളി കാണാവുന്ന ഗാലറിയുടെ കാൽനാട്ടൽ കർമ്മം ഭക്ഷ്യ കമ്മിഷൻ അംഗം വി. രമേശൻ നിർവ്വഹിച്ചു. നെഹ്രു സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ക്ലബ്ബ് പ്രസിഡന്റ് ചട്ടിപ്പാറ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പച്ചീരി ഫാറൂക്ക്, മണ്ണിൽ ഹസ്സൻ, എച്ച്. മുഹമ്മദ് ഖാൻ, സി. സലീം, അഡ്വ. സുനിൽ, സി.കുഞ്ഞമ്മു, പച്ചീരി നാസർ, പി.സുബൈർ, എം. അസീസ്, വി.പി. നാസർ, യൂസഫ് എന്നിവർ പങ്കെടുത്തു.
കാദറലി ഫുട്ബാൾ ടൂർണമെന്റിനുള്ള താത്കാലിക ഗാലറിയുടെ കാൽനാട്ടൽ കർമ്മം ഭക്ഷ്യ കമ്മിഷൻ അംഗം വി രമേശൻ നിർവ്വഹിക്കുന്നു.