
വളാഞ്ചേരി: തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന പേരിൽ തനിക്കെതിരെ നൽകിയ ഹർജി തിരൂർ മുൻസിഫ് കോടതി തള്ളിയതായി നഗരസഭാ 31 വാർഡ് കൗൺസിലർ സദാനന്ദൻ കോടീരി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച സദാനന്ദൻ കോട്ടീരിക്കെതിരെ എതിർ സ്ഥാനാർത്ഥി സന്തോഷ് കോട്ടീരിയാണ് കോടതിയെ സമീപിച്ചത്. പൊതുമരാമത്ത് കരാറുകാരനായ സദാനന്ദൻ മത്സരിക്കുമ്പോൾ വളാഞ്ചേരി നഗരസഭയിൽ മരാമത്ത് പ്രവൃത്തികൾ പൂർത്തിയാക്കാൻ കരാറുടമ്പടി നിലനിൽക്കുന്നുണ്ടെന്നായിരുന്നു പരാതി. നഗരസഭയിൽ ബാദ്ധ്യതകളില്ലെന്ന് കാണിച്ച് നഗരസഭ സെക്രട്ടറി നൽകിയ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരാതി തള്ളിയത്.