
പെരിന്തൽമണ്ണ: ഡിസംബർ 27 ന് 'തിരനോട്ടം' എന്ന പേരിൽ പെരിന്തൽമണ്ണയിൽ ഏകദിന അന്താരാഷ്ട്ര ചലച്ചിത്രോത്സവം നടത്തുന്നു.  ഗവൺമെന്റ്  മോഡൽ എച്ച്.എസ്.എസിൽ രാവിലെ 8.30ന് മേള ആരംഭിക്കും. പ്രവേശനം സൗജന്യം. ദ ഫസ്റ്റ് ഗ്രേഡർ, മിനാരി, അവർ മദേഴ്സ്, ആനന്ദ് പട്വർദ്ധന്റെ ഡോക്യുമെന്ററി, റീസൺ എന്നീ സിനിമകൾ പ്രദർശിപ്പിക്കും. ചലച്ചിത്രമേള പ്രശസ്ത നടനും സംവിധായകനുമായ എം.ജി. ശശി ഉദ്ഘാടനം ചെയ്യും.