
പെരിന്തൽമണ്ണ: ഫോക് ലോർ അക്കാദമി നൂറ് ഗ്രാമങ്ങളിലായി സംഘടിപ്പിക്കുന്ന 'ഗ്രാമ സന്ധ്യ ' സാംസ്കാരിക പരിപാടിജനുവരി 7 ന് അങ്ങാടിപ്പുറത്ത് നടത്തും. അങ്ങാടിപ്പുറത്ത് ചേർന്ന സംഘാടകസമിതി രൂപവത്കരണ യോഗം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സഈദ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് മെമ്പർ കെ.ടി. നാരായണൻ അദ്ധ്യക്ഷനായി. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി വേണു പാലൂർ ആമുഖ പ്രഭാഷണം നടത്തി.
കലാമണ്ഡലം സുശീല, വി രാജേന്ദ്രൻ, സജിത്ത് പെരിന്തൽമണ്ണ, ശ്രീധരൻ മണ്ണാർമല എന്നിവർ സംസാരിച്ചു.