
മലപ്പുറം: കേരള പി.എസ്.സി പരീക്ഷകൾ വെള്ളിയാഴ്ച ദിവസം ജുമുഅ തടസ്സപ്പെടുത്തിയാവരുതെന്ന് മുസ് ലിം യൂത്ത് ലീഗ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഡിസംബർ 31ന് പി.എസ്.സി നടത്തുന്ന ടൈപ്പിസ്റ്റ് പരീക്ഷ ഉച്ചയ്ക്ക് 1.30നാണ് ടൈം ടേബിളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതു മാറ്റണമെന്ന് മലപ്പുറം ജില്ലാ പി.എസ്.സി ഓഫീസിലെ അണ്ടർ സെക്രട്ടറി ശിവദാസന് നൽകിയ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് എ.പി. ശരീഫ്, ജനറൽ സെക്രട്ടറി ഷാഫി കാടേങ്ങൽ, മുനിസിപ്പൽ ജനറൽ സെക്രട്ടറി സുബൈർ മൂഴിക്കൽ അഡ്വ.മൂസ മുടിക്കോട് സംബന്ധിച്ചു.