
കോട്ടയ്ക്കൽ: സ്വയം നിർമ്മിച്ച ക്രിസ്മസ് സ്റ്റാറുകളുമായി ക്രിസ്മസ് ആഘോഷിച്ച് കോട്ടയ്ക്കൽ ജി.എൽ.പി.സ്കൂളിലെ കുരുന്നുകൾ. ബലൂണുകളും ക്രിസ്മസ് സ്റ്റാറുകളും പുൽക്കൂടും ക്രിസ്മസ് ട്രീയുമെല്ലാം ഒരുക്കി മെഴുകുതിരി വെട്ടത്തിൽ ക്ലാസ് റൂം അലങ്കരിച്ചു. കരോൾ ഗാനത്തിനൊപ്പം ചുവട് വച്ചും കേക്ക് മുറിച്ചും ആഘോഷം ഗംഭീരമാക്കി. ചടങ്ങിൽ പ്രധാനാദ്ധ്യാപകൻ ജോർജ്ജ് കുട്ടി ജോസഫ് ക്രിസ്മസ് സന്ദേശം നൽകി. ചടങ്ങിന് പി.ടി.എ പ്രസിഡന്റ് മീത്തിൽ രവി, പി.ടി.എ അംഗങ്ങളായ കെ.ജയശ്രീധർ, പി.സനൂപ്, ദിവ്യ, ശ്രുതി എന്നിവരും അദ്ധ്യാപകരായ പി.രാധ, സിനോബി ജോൺ എന്നിവരും നേതൃത്വം നൽകി.
സി